Top

'ഇതുവരെ കൂട്ടുകൂടിയത് മതം നോക്കിയല്ല, ഇനിയങ്ങോട്ടും അങ്ങനെതന്നെ'; വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേരളാ പൊലീസ്

കേരളത്തിന്റെ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്.

17 Sep 2021 2:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതുവരെ കൂട്ടുകൂടിയത് മതം നോക്കിയല്ല, ഇനിയങ്ങോട്ടും അങ്ങനെതന്നെ; വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേരളാ പൊലീസ്
X

സമൂഹ മാധ്യമങ്ങളിലൂടെ മത സ്പര്‍ധ പരത്തുന്ന രീതിയിലുളള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും സൃഷ്ടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. ഇത് വരെ നമ്മള്‍ മലയാളികള്‍ കൂട്ടം ചേര്‍ന്നതും കൂട്ട് കൂടിയതും മതം നോക്കിയല്ല ഇനിയങ്ങോട്ടും അങ്ങനെതന്നെഎന്ന പോസ്റ്ററിലൂടെയാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. പാല ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുളള പോസ്റ്റുകള്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് പൊലീസിന്റെ നടപടി. സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ നേരത്തെ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

Popular Stories

    Next Story