Top

കൊവിഡ് കാലത്ത് പൊലീസ് പിഴയായി പിരിച്ചത് 86 കോടി രൂപ; പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകാനാവില്ലെന്ന് പ്രതികരണം

പ്രോട്ടോക്കോള്‍ ലംഘനമെന്ന പേരില്‍ പൊലീസ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളില്‍ നിന്നും പിഴത്തുക ഈടാക്കുന്നെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു

22 Sep 2021 2:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് കാലത്ത് പൊലീസ് പിഴയായി പിരിച്ചത് 86 കോടി രൂപ; പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകാനാവില്ലെന്ന് പ്രതികരണം
X

കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പൊലീസ് പിഴയായി പിരിച്ചെടുത്തത് 86 കോടി രൂപ. ഇതിൽ 45 കോടിയും കഴിഞ്ഞ 5 മാസം കൊണ്ട് പിരിച്ചെടുത്തതാണ്. അതേസമയം പിഴയീടാക്കാൻ പൊലീസിന് പരിധി നിശ്ചയിച്ചിരുന്നോയെന്ന് മറുപടി നൽകാനാവില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു ലഭിച്ച മറുപടി. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ച മാർച്ച് 31 വരെ 37 കോടി രൂപ 9 ലക്ഷം രൂപ പിഴയീടാക്കി.

ഇതിനു ശേഷം ആ​ഗസ്റ്റ് മാസം വരെ പിഴയായി പിരിച്ചത് 48 കോടി 82 ലക്ഷം രൂപയാണ്. ജനങ്ങളിൽ നിന്ന് പിഴയീടാക്കാൻ ജനങ്ങളെ പൊലീസിന് ടാർ​ഗറ്റ് നൽകിയെന്ന ആക്ഷേപമുണ്ടായ കാലഘട്ടത്തിലാണ് ഈ വർധനയുണ്ടായത്.

അതേസമയം പ്രോട്ടോക്കോള്‍ ലംഘനമെന്ന പേരില്‍ പൊലീസ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളില്‍ നിന്നും പിഴത്തുക ഈടാക്കുന്നെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. വീടിനടുത്ത പറമ്പിൽ പുല്ലരിയാന്‍ പോയ കര്‍ഷകന്, പിതൃദര്‍പ്പണം ചെയ്യാന്‍ പോയ വിദ്യാര്‍ത്ഥിക്ക്, പ്രസവവേദന വന്ന ഭാര്യയെയും കൊണ്ടു ആശുപത്രിയില്‍ പോയ ഭര്‍ത്താവിന്, സാമ്പത്തിക പരാധീനതയിലായ ചായക്കടക്കാര്‍ക്ക് തുടങ്ങി നിര്‍ദാക്ഷിണ്യം പൊലീസ് പിഴ ഈടാക്കുന്നതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. എന്നാൽ പൊലീസ് പിഴയിടുന്നത് വലിയ അപരാധമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Next Story