Top

കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനമില്ല; വിശദീകരണവുമായി ഭക്ഷ്യമന്ത്രി

22 Sep 2021 4:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനമില്ല; വിശദീകരണവുമായി ഭക്ഷ്യമന്ത്രി
X

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കിറ്റ് മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന തരത്തില്‍ അഭിപ്രായങ്ങളുണ്ട്. ഈ വിഷയം ഉള്‍പ്പെടെ പരിശോധിച്ച് ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും തീരുമാനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ഭക്ഷ്യമന്ത്രി തന്നെ രംഗത്തെത്തിയത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ച് പറ്റിയ സംസ്ഥാന സര്‍ക്കാറിന്റെ ഭക്ഷ്യക്കിറ്റ് വിതരണം കൊവിഡ് ലോക്കഡൗണ്‍ കാലത്തായിരുന്നു ആരംഭിച്ചത്. ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ വലഞ്ഞവര്‍ക്ക് ഏറെ സഹായകരമായ പദ്ധതിയായിരുന്നു സൗജന്യ ഭക്ഷ്യകിറ്റ്.

2020 ഏപ്രില്‍മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. ഇക്കഴിഞ്ഞ ഓണത്തിനായിരുന്നു അവസാനം കിറ്റ് വിതരണം ചെയ്തത്. ഇതുവരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഒരോ തവണയും ശരാശരി 350 മുതല്‍ 400 കോടി രൂപ ചെലവാണ് കിറ്റ് വിതരണത്തിന് വന്നിരുന്നത്. ഇതുവരെ ഏകദേശം ഏകദേശം 11 കോടി കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ 5200 കോടി രൂപയോളമാണ് സര്‍ക്കാറിന് ചെലവ്.

Next Story

Popular Stories