'പുറത്തിറങ്ങാന്‍ വാക്സിനോ കൊറോണയോ വേണം, കിട്ടാനെളുപ്പം കൊറോണയും'; സര്‍വ്വതും തകര്‍ന്ന ജനത ഏത് തെരഞ്ഞെടുക്കുമെന്ന് ഹരീഷ് വാസുദേവന്‍
5 Aug 2021 8:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുറത്തിറങ്ങാനുള്ള പുതിയ മാനദണ്ഡങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നതിന് പൊതുജനങ്ങള്‍ക്ക് കൊറോണയോ വാക്സിനോ കിട്ടേണ്ടതുണ്ട് എന്ന് പരിഹാസരൂപേണെ സൂചിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ വിമര്‍ശനം. വാക്സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാന്‍ പറ്റൂ എന്നാണ് പുതിയ നിയമം. താരതമ്യേനെ കിട്ടാന്‍ എളുപ്പം കൊറോണയാണെന്ന് ഹരീഷ് വാസുദേവന്‍ പരിഹസിച്ചു. സര്‍വ്വതും തകര്‍ന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.
അഡ്വ. ഹരീഷ് വാസുദേവന്റെ പോസ്റ്റ് ഇങ്ങനെ:
വാക്സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാന്‍ പറ്റൂ എന്നാണത്രേ പുതിയ നിയമം താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേല്‍ ഇപ്പൊ കിട്ടും. വന്നാല്‍ 30 ദിവസം കാത്തിരുന്നാല്‍ മതി. ജീവനോടെ ഉണ്ടെങ്കില്‍ പിന്നെ പുറത്തിറങ്ങാം.
സര്‍വ്വതും തകര്‍ന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാന്‍സ്
(ഗൗരവമായി മെറിറ്റില്‍ സംസാരിച്ചിട്ടു കാര്യമില്ലാത്തത് കൊണ്ട്..... തല്ക്കാലം ഇങ്ങനെ)