Top

'ഇന്റെര്‍നെറ്റ്, കമ്പ്യൂട്ടര്‍ അപര്യാപ്തത പ്രതിസന്ധി'; പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം

11 Sep 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്റെര്‍നെറ്റ്, കമ്പ്യൂട്ടര്‍ അപര്യാപ്തത പ്രതിസന്ധി; പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം
X

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സാധാരണ രീതിയില്‍ അനുവദിക്കണം എന്ന് കേരളം സുപ്രീം കോടതിയില്‍. പരീക്ഷ നടത്താന്‍ സജ്ജമാണ് എന്ന് വ്യക്താമാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കണം. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യ നിര്‍ണയം നടത്താനാവില്ല. ഒണ്‍ലൈന്‍ പരീക്ഷ എന്ന നിര്‍ദേശവും നടപ്പാക്കുന്നത് പ്രതിസന്ധിയാണ്. ഇന്റെര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത് പ്രതിസന്ധിയാണ്. ഈ ഒരു സാഹചര്യമുള്ളതിനാല്‍ പല കുട്ടികളും പരീക്ഷയില്‍ നിന്നും പുറത്താകുന്ന അവസ്ഥയുണ്ടാവും. അതിനാല്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണം എന്നും സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളും നടത്തിയതു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മറ്റന്നാളാണു കേസ് പരിഗണിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ നടത്തിപ്പ് സെപ്റ്റംബര്‍ 13 വരെ സുപ്രീം കോടതി സ്റ്റേ ചെയ്ത സംഭവത്തിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. സ്‌കൂളുകള്‍ പൂര്‍ണമായും വൃത്തിയാക്കി എല്ലാ സൗകര്യവും ഒരുക്കിയാണ് പരീക്ഷ തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ വിദ്യാലയങ്ങളിലേയ്ക്ക് വിദ്യാര്‍ഥികളെ കൊണ്ട് പോകുന്നതിന്റെ എതിര്‍പ്പാണ് സുപ്രീം കോടതി പ്രകടിപ്പിച്ചത്.

Next Story