Top

'ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള തീരുമാനമുണ്ടായാൽ മാത്രമെ ബാറുകളിൽ മദ്യം വിളമ്പുന്ന കാര്യം ആലോചിക്കൂ'; മന്ത്രി എംവി ​ഗോവിന്ദൻ

11 Sep 2021 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള തീരുമാനമുണ്ടായാൽ മാത്രമെ ബാറുകളിൽ മദ്യം വിളമ്പുന്ന കാര്യം ആലോചിക്കൂ; മന്ത്രി എംവി ​ഗോവിന്ദൻ
X

ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങിയാൽ മാത്രമെ ബാറുകളിൽ മദ്യം വിളമ്പുന്ന കാര്യം ആലോചിക്കു എന്ന് മന്ത്രി എംവി ഗോവിന്ദൻ. കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യവില്പനയെ എക്സൈസ് വകുപ്പ് ആലോചിച്ചിട്ടിലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് മന്ത്രി വ്യക്തമാക്കി.നാര്കോട്ടിക് ജിഹാദ് എന്ന പ്രയോഗം ഭാഷയുടെ പ്രത്യേകതയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ ഉള്ളത് എന്താണെന്ന് പൂർണമായും മനസ്സിലാക്കിയിട്ടില്ല. എതിർക്കുന്നതിനെ കുറിച്ചും മനസിലാക്കണമെന്നാണ് ജ്ഞാന സിദ്ധാന്തത്തിൽ പറയുന്നതെന്നും വർഗീയ നിലപാടിന് ഊന്നൽ നൽകുന്ന ഒരു സിലബസും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Next Story