Top

ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍; 'പരിഹാരത്തിനുള്ള ഫോര്‍മുല കൈയിലുണ്ട്'

എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം

2 Sep 2021 9:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍; പരിഹാരത്തിനുള്ള ഫോര്‍മുല കൈയിലുണ്ട്
X

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍. പ്രശ്‌ന പരിഹാരത്തിനുള്ള ഫോര്‍മുല തന്റെ കൈയിലുണ്ടെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനുള്ളിലെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം. പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവുമില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകും. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കേട്ട് പോകുന്നതില്‍ തടസമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയ കോണ്‍ഗ്രസിലെ അവിഭാജ്യ ഘടകമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Next Story