Top

ആര്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മാണം?; കിഫ്ബിക്കെതിരെ വീണ്ടും ഗണേഷ്‌കുമാര്‍; കോടികളുടെ കണക്കുപറഞ്ഞ് മുഹമ്മദ് റിയാസ്

കുണ്ടന്നൂര്‍ മേല്‍പ്പാലം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ്

6 Aug 2021 6:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മാണം?; കിഫ്ബിക്കെതിരെ വീണ്ടും ഗണേഷ്‌കുമാര്‍; കോടികളുടെ കണക്കുപറഞ്ഞ് മുഹമ്മദ് റിയാസ്
X

കിഫ്ബി പദ്ധതി നടത്തിപ്പിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം ഉണ്ടാവുന്നുവെന്നും പണി പൂര്‍ത്തിയാക്കിയ റോഡുകള്‍ക്ക് പണം നല്‍കുന്നില്ലെന്നും എംഎല്‍എ വിമര്‍ശിച്ചു.


കിഫ്ബി പദ്ധതികളുടെ നല്ലൊരു ശതമാനം തുക കണ്‍സള്‍ട്ടന്‍സികള്‍ കൊണ്ടുപോകുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എഞ്ചിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്ത് നിന്നും കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നാണ് ഗണേഷിന്റെ ചോദ്യം. കിഫ്ബി യ്ക്ക് വേണ്ടിയാണോ അതോ ജനങ്ങള്‍ക്ക് വേണ്ടിയാണോ റോഡ് നിര്‍മ്മാണമെന്നെന്നും കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ചോദിച്ചു.
എന്നാല്‍ വെറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ കിഫ്ബി വഴി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1,000 കോടിയോളം രൂപ ചെലവഴിച്ച് മുപ്പതോളം പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച് നാടിനെ സമ്മാനിച്ചിട്ടുണ്ട്. 178 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടക്കുന്നത്. 419 റോഡുകള്‍, 125 പാലങ്ങള്‍ തുടങ്ങി 22859 കോടി രൂപയുടെ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ചെയ്തു. പദ്ധതികളിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്. അതെല്ലാം നേരത്തെ തന്നെ ഉള്ളതാണ്. 2019 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഒരു കോടി 41 ലക്ഷം വാഹനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .
ഒരു മലയാളിക്ക് ഒരു വാഹനം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങള്‍ സ്വമേധയാ സ്ഥലം വിട്ടുനല്‍കുന്നത് അനുസരിച്ചാണ് പദ്ധതികള്‍ നടക്കുന്നത്. എന്നാല്‍ സ്ഥലംവിട്ടു കിട്ടാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.' എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി.

അതേസമയം വിഷയത്തില്‍ മന്ത്രിമാര്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയാണെന്ന് കെ ബാബു പറഞ്ഞു.


Next Story

Popular Stories