Top

ചരിത്രമെഴുതി കെഎഎസ്; മികവ് തെളിയിച്ച് വനിതകള്‍

8 Oct 2021 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരിത്രമെഴുതി കെഎഎസ്; മികവ് തെളിയിച്ച് വനിതകള്‍
X

കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. മൂന്ന് സ്ട്രീമുകളില്‍ ആയി പ്രഖ്യാപിച്ച റാങ്ക് പട്ടികയില്‍ ആദ്യ രണ്ട് സ്ട്രീമുകളിലും ഉന്നത വിജയം കസ്ഥമാക്കി വനിതകള്‍. സംസ്ഥാന സര്‍വീസില്‍ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് കെഎഎസ്. മൂന്ന് സ്ട്രീമുകളിലായി 105 പേര്‍ നിയമനം നേടും.

സ്ട്രീം ഒന്നില്‍ 122 പേര്‍ യോഗ്യത നേടി. മാലിനി എസിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നന്ദന എസ് പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയന്‍, നാലാം റാങ്ക്. ആതിര എസ്‌വി, അഞ്ച് ഗൗതമന്‍ എം.

29 സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സ്ട്രീം രണ്ടില്‍ അഖില ചാക്കോയ്ക്കാണ് ഒന്നാം റാങ്ക്. ജയകൃഷ്ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിബു എസ് ലോറന്‍സ്, ജോഷോ ബെനട്ട് ജോണ്‍ എന്നിവര്‍ മുന്നിലെത്തി. 183 പേരാണ് രണ്ടാം സ്ട്രീമിലെ റാങ്ക് പട്ടികയിലുള്ളത്.

182 പേരുള്‍പ്പെട്ട സ്ട്രീം മൂന്നില്‍ അനൂപ് കുമാര്‍ വി ഒന്നാം സ്ഥാനത്ത് എത്തി. അജീഷ് കെ, പ്രമോദ് ജി വി, ചിത്രലേഖ കെ കെ, സനോബ് വി എന്നിവരും ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Next Story

Popular Stories