Top

കരുവന്നൂര്‍ തട്ടിപ്പ്: പരാതിക്കാരനായ മുന്‍ സിപിഐഎം നേതാവിനെ കാണാനില്ല; കേസെടുത്ത് പൊലീസ്

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

19 Sep 2021 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ തട്ടിപ്പ്: പരാതിക്കാരനായ മുന്‍ സിപിഐഎം നേതാവിനെ കാണാനില്ല; കേസെടുത്ത് പൊലീസ്
X

കരുവന്നൂരില്‍ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയ പരാതിക്കാരന്‍ കൂടിയായ മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് സഹോദരനാണ് പരാതി നല്‍കിയത്.

കരുവന്നൂരില്‍ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് സുജേഷ് ഭീഷണി നേരിട്ടിരുന്നെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സിപിഐഎം മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജേഷ്. ബാങ്കിനെതിരെ സമയം നടത്തിയതിന് പാര്‍ട്ടി സുജേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

Next Story