Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇടപാടുകാരില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ ക്രൈം ബ്രാഞ്ച്, ലോണെടുത്തവരെ കണ്ടെത്തും

300 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ കഴിഞ്ഞ ദിവസമാണു 12 മുന്‍ ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേര്‍ത്തത്

7 Sep 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇടപാടുകാരില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ ക്രൈം ബ്രാഞ്ച്, ലോണെടുത്തവരെ കണ്ടെത്തും
X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തതിനു പിന്നാലെ വ്യാജ ലോണുകള്‍ കണ്ടെത്തുക ലക്ഷ്യമിട്ട് നടപടികള്‍ വ്യാപിപ്പിക്കുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാരില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും.

വ്യാജ ലോണുകള്‍ കണ്ടെത്തുന്നതിന് ഒപ്പം വായ്പ എടുത്ത ആളുകള്‍ അറിയാതെ കൂടുതല്‍ തുക തട്ടിയോ എന്നും പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. 300 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ കഴിഞ്ഞ ദിവസമാണു 12 മുന്‍ ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേര്‍ത്തത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നു സൂചനയും പുറത്ത് വരുന്നുണ്ട്.

അതിനിടെ, 300 കോടിയുടെ തട്ടിപ്പ് ആരോപണത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍ ഭരണ സമിതി അംഗങ്ങള്‍ പാര്‍ട്ടിയുടെ സംരക്ഷണം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപ്പട്ടികയില്‍ നിന്നു തങ്ങളെ ഒഴിവാക്കാന്‍ പ്രമേയം പാസാക്കണമെന്ന ആവശ്യമാണ് ഇവരില്‍ ചിലരുടെ ആവശ്യം. ഇതിനായ് സിപിഎം ബ്രാഞ്ച് കമ്മിറ്റികളെ സമീപിച്ചെന്നും എന്നാല്‍ നേതൃത്വം വഴങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Next Story