Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളെയും പ്രതി ചേര്‍ത്തു

കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമേ അറസ്റ്റ്

2 Sep 2021 1:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളെയും പ്രതി ചേര്‍ത്തു
X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളെ പ്രതിചേര്‍ത്തു. 12 ഭരണസമിതി അംഗങ്ങളിയാണ് പ്രതിചേര്‍ത്തത്.

കരുവന്നൂര്‍ സഹകരണ ബാങ്കില തട്ടിപ്പില്‍ ഭരണ സമിതി അംഗങ്ങളുടെ പങ്ക് വ്യക്തമായതോടെയാണ് 12 പേരെക്കൂടി പ്രതിചേര്‍ത്തത്. എല്ലാ ക്രമക്കേടുകളെക്കുറിച്ചും ഭരണസമിതി അംഗങ്ങള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 18 ആയി. 2014 മുതല്‍ 2021വരെയുള്ള ഭരണസമിതി അംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ. അതിനിടെ ആറാം പ്രതി റെജി എം അനില്‍കുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി.

കരുവന്നൂര്‍ സഹകരണ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് ആയിരുന്നു റെജി. ഇതോടെ അറസ്റ്റിലായവര്‍ അഞ്ച് പേരായി. ബാങ്കില്‍ അംഗത്വം പോലുമില്ലാതെ ഏറ്റവും കൂടുതല്‍ വായ്പാ തട്ടിപ്പ് നടത്തിയ കിരണ്‍ ആണ് ഇനി പിടിയിലാവാനുള്ളത്. ഇയാള്‍ കേരളം വിട്ടുവെന്നാണ് നിഗമനം. 33 കോടിയോളം കിരണ്‍ മാത്രം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍.

Next Story