Top

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാകേസ്; നാലുപേര്‍ കൂടി പിടിയില്‍

ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 31 ആയി. 15 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

13 Aug 2021 1:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാകേസ്; നാലുപേര്‍ കൂടി പിടിയില്‍
X

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാകേസില്‍ നാലുപേര്‍ കൂടി പിടിയില്‍. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ മുക്കം കൊടിയത്തൂര്‍ സ്വദേശികളും സഹോദരങ്ങളുമായ അലി ഉബൈറാന്‍ (24), ഉബൈദ് അക്തര്‍ (19) എന്നിവരടക്കം നാലു പേരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പുതിയോട്ടില്‍ അര്‍ഷാദ് (24), പരപ്പന്‍ പോയില്‍ സ്വദേശി ഗസ് വാന്‍ ഇബിന്‍ റഷീദ്(20) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. സംഭവദിവസം ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചുണര്‍ വാഹനവും പൊലീസ് പിടിച്ചെടുത്തു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 31 ആയി. 15 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.


Next Story