Top

ഫസല്‍വധം: കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്

നിരവധി തവണ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു

5 Aug 2021 6:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫസല്‍വധം: കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്
X

തലശ്ശേരി ഫസല്‍വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്. മൂന്ന് മാസത്തിന് ശേഷം ഇരുവര്‍ക്കും എറണാകുളം ജില്ലക്ക് പുറത്ത് പോകാം. എന്നാല്‍ കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്ന് മാസം കൂടി ജില്ലയില്‍ തുടരുണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.


ഫസല്‍ കേസില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ രണ്ടു പ്രതികളും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ജില്ലയില്‍ തന്നെ താമസിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ നിരവധി തവണ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.




Next Story