Top

'സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക്'; വർ​ഗീയവാദികൾ സിലബസിൽ വേണ്ടെന്ന് എസ്എഫ്ഐ

10 Sep 2021 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സവർക്കർ, ഗോൾവാക്കർ, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക്; വർ​ഗീയവാദികൾ സിലബസിൽ വേണ്ടെന്ന് എസ്എഫ്ഐ
X

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പൊളിറ്റിക്സ് & ഗവർണൻസ് കോഴ്സിലെ ഇന്ത്യൻ പൊളിറ്റിക്ക്‌ തോട്ട്സ് ഭാഗത്തിൽ ദേശീയത എന്ന ടോപ്പിക് പഠിക്കുന്നതിനായി ഹിന്ദുത്വ വർഗ്ഗീയ വാദത്തിൻ്റെ മുഖമായ എം.എസ് ഗോൾവാൾക്കറുടെയും, ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടിഷ് സാമ്രാജിത്വത്തിന് മാപ്പപേക്ഷ എഴുതി നൽകിയ വി.ഡി സവർക്കറുടെയും, ദീൻ ദയാൽ ഉപാധ്യായ,ബാൽരാജ് മധോക് ഉൾപ്പടെ ഉള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ല.

ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ വക്രീകരിക്കാനും, പാഠപുസ്തകങ്ങളെ വർഗ്ഗീയ വത്കരിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്ന് വരുകയാണ്. ഈ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാല ഈ പാഠഭാഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി അഡ്വ കെ.എം സച്ചിൻ ദേവ്‌ എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Next Story