Top

കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ ​ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ; വിവാദം

കണ്ണൂർ സർവകലാശാല വിസി ​ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല

9 Sep 2021 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ ​ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ; വിവാദം
X

കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ​ഗോൾവാക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് വിവാദത്തിൽ. പബ്ലിക് അഡ്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് പാഠഭാ​ഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരി​ഗണിക്കാത്തവയാണെന്നും ഇവയിൽ വർ​ഗീയ പരാമർശമുണ്ടെന്നുമാണ് ആക്ഷേപം.

ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണവുമുണ്ട്. കണ്ണൂർ സർവകലാശാല വിസി ​ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

സിലബസിൽ ഉൾ‌പ്പെടുത്തിയ പാഠപുസ്തകങ്ങൾ,

H​​​​​INDUTVA: WHO IS A HINDU- വിഡി സവർക്കറുടെ പുസ്തകം

WE OR OUR NATIONHOOD DEFINED - ​ഗോൾവാൾക്കറുടെ പുസ്തകം

​INDIANISATION WHAT WHY AND HOW- BALRAJ MADHOK

Next Story