Top

കണ്ണൂർ കളക്ടർ വിവാഹിതനായി

പുതിയ കൃഷി വകുപ്പ് ഡയറക്ടറായി നിയമിതനായ ടി വി സുഭാഷ് രണ്ട് ദിവസത്തിനകം കണ്ണൂർ വിടും

4 Sep 2021 1:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂർ കളക്ടർ  വിവാഹിതനായി
X

കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് വിവാഹിതനായി. മാച്ചേരിയിലെ വത്സരാജൻ്റെ മകളും കോഴിക്കോട് സെൻട്രൽ വാട്ടർ അതോറിറ്റി സൈൻറ്റിസ്റ്റുമായി കെ വി ശ്രുതി ആണ് വധു. മസ്കോട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങില്‍ കെ വി സുമേഷ് എംഎൽഎ, എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കൃഷി വകുപ്പ് ഡയറക്ടറായി നിയമിതനായ ടി വി സുഭാഷ് രണ്ട് ദിവസത്തിനകം കണ്ണൂർ വിടും. വരുന്ന ബുധനാഴ്ചയാണ് പുതിയ കളക്ടർ ജില്ലയില്‍ ചുമതലയേല്‍ക്കുന്നത്.

Next Story