Top

ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ രാഷ്ട്രീയത്തിലേക്ക്?; ഒരു വിഭാഗത്തിന് അതൃപ്തി

മണ്ഡി ജില്ലയിലെ ബാംബ്‌ളയാണ് കങ്കണയുടെ സ്വദേശം . ഇതിനോട് ചേര്‍ന്ന് മണാലിയില്‍ കങ്കണ പുതിയ വീടും നിര്‍മ്മിച്ചിട്ടുണ്ട്. ഇതും മണ്ഡി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.

3 Oct 2021 8:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ രാഷ്ട്രീയത്തിലേക്ക്?; ഒരു വിഭാഗത്തിന് അതൃപ്തി
X

ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ റണൗട്ട് തെരഞ്ഞെടുപ്പ് ഗോഥയിലേക്കെന്ന് സൂചന. മണ്ഡി ലോക്‌സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെുപ്പില്‍ കങ്കണ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. രാംസ്വരൂപ് എംപിയുടെ മരണത്തോടെയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ മണ്ഡി സീറ്റ് ഒഴിഞ്ഞത്.

ഒക്ടോബര്‍ 30 നാണ് ഉപതെരഞ്ഞെടുപ്പ്. മണ്ഡിക്ക് പുറമേ മൂന്ന് മണ്ഡലങ്ങള്‍ കൂടി ഉപതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം കങ്കണ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, ബിജെപി മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ വരാനിരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഒരു റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു, അതില്‍ കങ്കണയുടെ പേരും ചര്‍ച്ചക്ക് വന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കങ്കണയെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

മണ്ഡി ജില്ലയിലെ ബാംബ്‌ളയാണ് കങ്കണയുടെ സ്വദേശം . ഇതിനോട് ചേര്‍ന്ന് മണാലിയില്‍ കങ്കണ പുതിയ വീടും നിര്‍മ്മിച്ചിട്ടുണ്ട്. ഇതും മണ്ഡി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.

Next Story