Top

ഡി രാജയ്ക്കെതിരായ കാനത്തിന്റെ പ്രസ്താവന; സിപിഐയിൽ അതൃപ്തി

കെ ഇ ഇസ്മയിൽ കാനത്തിനെതിരെ കത്തു നൽകിയിട്ടുണ്ട്.

12 Sep 2021 3:41 PM GMT
അന്‍ഷിഫ് ആസ്യ മജീദ്

ഡി രാജയ്ക്കെതിരായ കാനത്തിന്റെ പ്രസ്താവന; സിപിഐയിൽ അതൃപ്തി
X

തിരുവനന്തപുരം: ഡി രാജയ്ക്കെതിരായ കാനം രാജേന്ദ്രൻറെ പ്രസ്താവനയിൽ സിപിഐയിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പ്. കാനത്തിന്റെ പ്രസ്താവന ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുമെന്ന് ഒരു വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നു. കെ ഇ ഇസ്മയിൽ കാനത്തിനെതിരെ കത്തു നൽകിയിട്ടുണ്ട്. ചിലർ കേന്ദ്ര നേതാക്കളെ നേരിട്ട് അതൃപ്തി അറിയിച്ചു. പ്രസ്താവന ദേശീയ നേതൃത്വം ചർച്ച ചെയ്യും.

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരെ സംസ്ഥാന കൗണ്‍സിലില്‍ ഉയർന്ന വിമര്‍ശനം വാർത്താസമ്മേളനത്തില്‍ ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നിരുന്നു. യുപിയല്ല കേരളം. യുപിയിലെ പൊലീസ് അല്ല കേരളത്തിലേത്. ഡി രാജയ്ക്ക് അതറിയില്ല. പാർട്ടി ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും തെറ്റുണ്ടെങ്കില്‍ വിമർശിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ വിമർശനം ഉന്നയിക്കുമ്പോള്‍ സംസ്ഥാന ഘടകങ്ങള്‍ അറിവോ സമ്മതമോ ഉണ്ടായിരിക്കണം. അത് നേരത്തെ തന്നെ ഉണ്ടായിരുന്ന തീരുമാനമാണ്. ഇത് ആനി രാജ ലംഘിച്ചതു സംബന്ധിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. സംസ്ഥാനകൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കുമെന്നും കാനം വ്യക്തമാക്കിയിട്ടുണ്ട്.

Next Story