Top

നടി ചിത്രയുടെ നിര്യാണത്തിൽ കെ സുരേന്ദ്രൻ അനുശോചിച്ചു

ഇന്നുപകല്‍ 5.30യോടെ ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ചിത്രയുടെ അന്ത്യം

21 Aug 2021 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടി ചിത്രയുടെ നിര്യാണത്തിൽ കെ സുരേന്ദ്രൻ അനുശോചിച്ചു
X

തിരുവനന്തപുരം: നടി ചിത്രയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ അനുശോചിച്ചു. 130 ഓളം തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച ചിത്ര മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ചിത്രയുടെ നിര്യാണത്തിൽ അവരുടെ കുടുംബത്തിൻ്റെയും സിനിമാ ആസ്വാദകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

ഇന്നുപകല്‍ 5.30യോടെ ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു ചിത്രയുടെ അന്ത്യം. ഹൃദയാഘാതം മൂലമായിരുന്നു മരണം. 56 വയസ്സായിരുന്നു. ഒരു വടക്കൻ വീരഗാഥ, ആറാംതമ്പുരാൻ, അദ്വൈതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

തെന്നിന്ത്യയിലെ മിക്ക നായകര്‍ക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തില്‍ വേഷമിട്ടു. ആറു വയസ്സുള്ളപ്പോള്‍ അപൂര്‍വ്വരാഗങ്ങളില്‍ ഒരു കത്തുകൊടുക്കുന്ന ഷോട്ടില്‍ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.

Next Story