Top

സോളാറില്‍ അബ്ദുള്ളകുട്ടി നിരപരാധിയോ; പ്രതികരിക്കാതെ സുരേന്ദ്രന്‍; സിപിഐഎമ്മിന് പഴി

സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയത് സിപിഐഎം ആണെന്ന് കെ സുരേന്ദ്രന്‍

17 Aug 2021 7:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സോളാറില്‍ അബ്ദുള്ളകുട്ടി നിരപരാധിയോ; പ്രതികരിക്കാതെ സുരേന്ദ്രന്‍; സിപിഐഎമ്മിന് പഴി
X

സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയത് സിപിഐഎം ആണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസില്‍ സിബിഐ അന്വേഷണത്തില്‍ സത്യം തെളിയുമെന്നും അതില്‍ രാഷ്ട്രീയം ഉണ്ടാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ് ഐആര്‍ ഇട്ട സാഹചര്യത്തിലാണ് പ്രതികരണം. അതേസമയം കേസില്‍ അബ്ദുള്ളക്കുട്ടി നിരപരാധിയാണോ എന്ന ചോദ്യത്തിന് സുരേന്ദ്രന്‍ വ്യക്തമായി പ്രതികരിച്ചില്ല.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഎൈസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍ എം പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ ലൈംഗിക പീഡന പരാതിയിലാണ് സിബിഐക്ക് അന്വേഷണം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സോളര്‍ കേസില്‍ സിബിഐ അന്വേഷിക്കണമെന്ന ശുപാര്‍ശ നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകളാണ് സര്‍ക്കാര്‍ നേരത്തെ സിബിഐക്ക് കൈമാറിയത്.

പീഡനം ,സാമ്പത്തിക ചൂഷണം തുടങ്ങിയവയിലാണ് അന്വേഷണം നടത്തുക. സോളാര്‍ കേസില്‍ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് എഫ്ഐആര്‍. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് സിബിഐ അന്വേഷണം നടത്തുക. കേസുകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ തെളിവില്ലെന്ന നിലപാടായിരുന്നു നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സ്വീകരിച്ച നിലപാട്. ഈ കേസും സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള നേതാക്കള്‍ക്ക് എതിരെ പരാതിക്കാരി നേരത്തെ രഹസ്യ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു.



Next Story