Top

'നേതാക്കള്‍ക്കെതിരായ പരാമർശങ്ങള്‍ അണികള്‍ക്ക് ഭൂഷണമല്ല'; എല്ലാ ജില്ലകളിലും അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് സുധാകരന്‍

അടിമുടി പൊളിച്ചെഴുത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസിനെ മാറ്റുമെന്ന് സുധാകരന്‍ പറഞ്ഞു.

4 Sep 2021 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതാക്കള്‍ക്കെതിരായ പരാമർശങ്ങള്‍ അണികള്‍ക്ക് ഭൂഷണമല്ല; എല്ലാ ജില്ലകളിലും അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് സുധാകരന്‍
X

നേതാക്കള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വാരിവലിച്ചെഴുതുന്നത് അണികള്‍ക്ക് ഭൂഷണമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ അച്ചടക്കം ആവശ്യമാണ്. അതിനായി എല്ലാ ജില്ലകളിലും അഞ്ച് അംഗ കണ്‍ട്രോള്‍ കമ്മീഷന്‍ ഉണ്ടായിരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏറ്റെടുത്തുകൊണ്ടുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

'അടിമുടി പൊളിച്ചെഴുത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസിനെ മാറ്റണം. ഇന്നലെ കണ്ട കോണ്‍ഗ്രസ് ആയിരിക്കില്ല ആറു മാസം കഴിയുമ്പോള്‍ കാണാന്‍ സാധിക്കുക. ജില്ലകളില്‍ 2500 വീതം കേഡര്‍മാരെ തിരഞ്ഞെടുക്കും. അവര്‍ക്ക് പരിശീലനം നല്‍കി പ്രത്യേക ബൂത്തുകള്‍ അനുവദിക്കും. കോണ്‍ഗ്രസിന് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ കേഡര്‍മാരുടെ നേതൃത്വത്തില്‍ സംഘടന സംവിധാനമുണ്ടാക്കും അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.'

അച്ചടക്കം പരിശോധിക്കാന്‍കണ്‍ട്രോള്‍ കമ്മീഷന്‍ എന്ന പേരില്‍ ജില്ലയില്‍ അഞ്ചംഗ അച്ചടക്ക സമിതിയെ നിയോഗിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളെ പൂര്‍ണ്ണമായും പാര്‍ട്ടിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story