Top

സിപിഐഎം മാലിന്യം എടുക്കുന്നത് രാഷ്ട്രീയ പാപരത്വം കൊണ്ട്: കെ സുധാകരന്‍

കോണ്‍ഗ്രസ് തള്ളുന്ന മാലിന്യങ്ങളെ സ്വീകരിക്കുന്ന സിപിഐഎം നയം രാഷ്ട്രീയ പാപരത്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

16 Sep 2021 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം മാലിന്യം എടുക്കുന്നത് രാഷ്ട്രീയ പാപരത്വം കൊണ്ട്: കെ സുധാകരന്‍
X

കോണ്‍ഗ്രസ് തള്ളുന്ന മാലിന്യങ്ങളെ സ്വീകരിക്കുന്ന സിപിഐഎം നയം രാഷ്ട്രീയ പാപരത്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാറ്റത്തിന് തടസം നില്‍ക്കുന്ന ഒരുപാട് മാലിന്യങ്ങള്‍ നമ്മള്‍ തള്ളും. ആ മാലിന്യം എടുക്കാന്‍ സിപിഐഎം സ്വീകരിക്കുന്ന നയം അവരുടെ രാഷ്ട്രീയ പാപരത്വം കൊണ്ടാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ചങ്ങനാശേരി അതിരൂപതയില്‍ എത്തി ആര്‍ച്ച് ബിഷപ്പിനെ കണ്ടശേഷം സംസാരിക്കുകയായിരുന്നു സുധാകരന്‍.

പ്രമുഖ നേതാക്കള്‍ പോലും പാര്‍ട്ടി വിടുകയല്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരാണ് പ്രമുഖ നേതാക്കള്‍ എന്നും നേതാക്കള്‍ ഒരു നേതാവ് എന്നു പറഞ്ഞാല്‍ എന്താണെന്നും സുധാകരന്‍ ചോദിച്ചു.

'ഹസന് മറുപടി പറയാനൊന്നും ഞാനില്ല. അനുയായികള്‍ ഉള്ളവനാണ് നേതാവ്. ഈ നേതാക്കന്മാര്‍ എകെജി സെന്ററിലേക്ക് കയറി പോകുമ്പോള്‍ കൈ ഒന്നു ചുമരില്‍വെക്കാന്‍ കൂടി ആരും കൂടെയില്ല. അത് എങ്ങനെ നേതാവ് ആവും. നേതാവ് ആണെങ്കില്‍ ഒരു പത്ത് പേരെങ്കിലും ഒപ്പം വേണം.' സുധാകരന്‍ പറഞ്ഞു. സെമി കേഡര്‍ സംവിധാനം എന്താണെന്ന് പഠിപ്പിക്കേണ്ടവരെ തങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും ഒരു മാറ്റത്തിലേക്കാണ് പോകുമ്പോള്‍ പലതും കളയേണ്ടതായും ത്യജിക്കേണ്ടതായും വരുമെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

Next Story