Top

'കാനം അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല'; ലജ്ജാകരമെന്ന് സുധാകരന്‍

കാര്യങ്ങള്‍ കൈവിട്ട് പോയ ശേഷം നടപടികള്‍ സ്വീകരിച്ചിട്ട് കാര്യമില്ല

21 Sep 2021 11:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാനം അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല; ലജ്ജാകരമെന്ന് സുധാകരന്‍
X

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ മതസമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്റെ നിലപാടിനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കാനം അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം ലജ്ജാകരമാണെന്നും സുധാകരന്‍ പറഞ്ഞു.

മറ്റേത് സര്‍ക്കാരാണെങ്കിലും വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പോയ ശേഷം നടപടികള്‍ സ്വീകരിച്ചിട്ട് കാര്യമില്ല. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മതസമുദായ നേതാക്കളുടെ യോഗം വിളിക്കാനുള്ള സാഹചര്യമില്ലെന്നാണ് കാനം രാജേന്ദ്രന്‍ ഇന്ന് പ്രതികരിച്ചത്. വിഷയം പ്രതിപക്ഷം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം പറഞ്ഞു. മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ടെന്നും അതിന് മതത്തിന്റെ പരിവേഷം നല്‍കരുത്. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും കാനം വ്യക്തമാക്കി.

Next Story