Top

മുട്ടില്‍ മരം മുറി വിവാദം: 'തെറ്റുകാര്‍ക്കെതിരെ കര്‍ശനമായ നടപടി', റവന്യൂ വകുപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്ന് കെ രാജന്‍

വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

17 Sep 2021 10:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുട്ടില്‍ മരം മുറി വിവാദം: തെറ്റുകാര്‍ക്കെതിരെ കര്‍ശനമായ നടപടി, റവന്യൂ വകുപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്ന് കെ രാജന്‍
X

മുട്ടില്‍ മരം മുറി വിഷയത്തില്‍ റവന്യൂ വകുപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് റവന്യു മന്ത്രി കെ രാജന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് സംബന്ധിച്ച തീരുമാനം എടുത്തതെന്നും കെ രാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ള ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തതെന്നും റവന്യു മന്ത്രി അഭിപ്രായപ്പെട്ടു.

റവന്യൂ വകുപ്പ് 2020 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവിനെ മറയാക്കിക്കൊണ്ടും അതിനെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടും ചില സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്നത് ശരിയാണെന്ന് കെ രാജന്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം തുടര്‍ന്നുവരികയാണ്. തെറ്റുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story