Top

'ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണവും വിജയിക്കില്ല': കെ മുരളീധരന്‍

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്വേഷണവും വിജയിക്കില്ലെന്നും അതെല്ലാം സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

5 Oct 2021 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണവും വിജയിക്കില്ല: കെ മുരളീധരന്‍
X

മോന്‍സന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംപി. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്വേഷണവും വിജയിക്കില്ലെന്നും അതെല്ലാം സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

സിബിഐ അന്വേഷണം നടത്തി തട്ടിപ്പ് പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിനെ മുരളീധരന്‍ വെല്ലുവിളിച്ചു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ ഉയരുന്ന ആരോപണത്തില്‍ കോണ്‍ഗ്രസിന് ഒരു ഭയവും ഇല്ലെന്നും അദ്ദേഹം തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ വിശദീകരിച്ചു.

ഒരാളെ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തി കാര്യം നേടാനുള്ള സര്‍ക്കാര്‍ശ്രമം നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. നിങ്ങളൊക്കെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമാണോ ഡോക്ടറെ കാണാന്‍ പോകുന്നതന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകുടെ ചോദ്യത്തിന് മറുപടി നല്‍കി.

മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

Next Story