Top

'എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ല'; ഡിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനെന്ന് കെ മുരളീധരന്‍

പട്ടിക ഉടന്‍ പ്രഖ്യാപിക്കണമെന്നും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും.

22 Aug 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ല; ഡിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനെന്ന് കെ മുരളീധരന്‍
X

കെപിസിസി പുനഃസംഘടന പട്ടിക ഉടന്‍ പുറത്തുവരുമെന്ന് കെ മുരളീധരന്‍ എംപി. കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയത്. രണ്ട് മുതിര്‍ന്ന നേതാക്കളോട് ചര്‍ച്ച നടത്താത്തതിന് വിമര്‍ശനം വന്നിരുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരന്‍ അവരോടും ചര്‍ച്ച നടത്തിയാണ് പട്ടിക പുറത്തിറക്കുന്നതെന്നും വ്യക്തമാക്കി. അതേസമയം പുനസംഘടനയില്‍ എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഡിസിസി പുനസംഘടന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ ഇന്ന് ഡല്‍ഹിയിലെത്തും. തലസ്ഥാനത്തെത്തുന്ന സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തും. പട്ടിക പ്രഖ്യാപനം ഉടന്‍ നടത്തണമെന്നതാണ് കെപിസിസി നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ എല്ലാവരെയും ഒരുമിച്ച്കൂട്ടി പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉടെലെടുക്കാത്ത രീതിയില്‍ പ്രഖ്യാപനം നടത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പുനസംഘടന ചര്‍ച്ചകള്‍ നടത്തി അന്തിമ പട്ടിക ഉടന്‍ പ്രഖ്യാപിക്കണമെന്നും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും.


Next Story