Top

'കരുണാകരനെ പോലെയല്ല, പിണറായി ആളെ വിട്ട് പറ്റിക്കും'; തിരുത്തി കെ മുരളീധരന്‍

എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പഴയ നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍

20 Sep 2021 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുണാകരനെ പോലെയല്ല,  പിണറായി ആളെ വിട്ട് പറ്റിക്കും; തിരുത്തി കെ മുരളീധരന്‍
X

എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പഴയ നിലപാട് തിരുത്തി കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എംപി. പിണറായി വിജയന്‍ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നത്. പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ എന്നും മുരളിധരന്‍ കോഴിക്കോട് പറഞ്ഞു. സമുദായ നേതാക്കളെ ഒന്നിച്ചിരുത്തുക വിഷയം പിടിച്ച പണിയാണെന്നും അതാണിപ്പോള്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.

'കരുണാകരന്‍ നേരിട്ട് പോകാറുണ്ട് എന്നത് എല്ലാവര്‍ക്കും നേരിട്ട് അറിയാവുന്ന കാര്യമാണ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അദ്ദേഹം പരിഹാരം കാണുകയും മതസൗഹാര്‍ദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിലക്കല്‍ സംഭവം ഉള്‍പ്പെടെ അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്തിരുന്നു. പിണറായി നേരിട്ടല്ല ചെയ്യുന്നത്. സംഘങ്ങളെ അയച്ച് വാഗ്ദാനം നല്‍കും. എന്നിട്ടവരെ പറ്റിക്കും. അതാണവസ്ഥ.' മുരളീധരന്‍ പറഞ്ഞു.

വോട്ട് ബാങ്ക് നോക്കിയിട്ടില്ല. മതേതരത്വം കോണ്‍ഗ്രസ് കാത്തുസൂക്ഷിക്കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് പോലെ നയം ഇല്ലായ്മയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന് കെ കരുണാകരന്റെ ശൈലിയാണെന്നായിരുന്നു ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്നുമായിരുന്നു കെ മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞത്. 'കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണ്. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായി വിജയന്' എന്നായിരുന്നു നേതൃയോഗത്തില്‍ കെ മുരളീധരന്‍ പറഞ്ഞത്. എല്ലാ സാമുദായിക സംഘടനകളുമായിട്ടും നല്ല ബന്ധം പുലര്‍ത്തണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ നമ്മുടെ പാര്‍ട്ടിയില്‍ എല്ലാവരും ഉണ്ടാവും.പക്ഷെ വോട്ട് ചെയ്യാന്‍ ആരും ഉണ്ടാവില്ല. കെ കരുണാകരന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തും എല്ലാ സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണ്. അത് കാത്തുസൂക്ഷിക്കണം എന്നും മുരളീധരന്‍ വിമര്‍ശനാത്മകമായി പറഞ്ഞു.

Next Story