Top

'ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അധോവായു പോകുന്നു'; നേരത്തെയും അത് കണ്ടതാണെന്ന് മുരളീധരന്‍

ഗവര്‍ണര്‍ ചാന്‍സലര്‍ ആണെന്ന കാര്യം ഓര്‍ക്കണം.

12 Sep 2021 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് അധോവായു പോകുന്നു; നേരത്തെയും അത് കണ്ടതാണെന്ന് മുരളീധരന്‍
X

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിനെതിരെ കെ മുരളീധരനും രംഗത്ത്. ഗവര്‍ണര്‍ക്ക് ഇടക്കിടെ ആര്‍എസ്എസ് അധോവായു പോകുന്നുണ്ട്. നേരത്തെ സിഎഎ വിഷയത്തിലും അത് കണ്ടതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ ചാന്‍സലര്‍ ആണെന്ന കാര്യം ഓര്‍ക്കണം. സവാര്‍ക്കറെ പഠിപ്പിക്കുന്നത് തെറ്റ് തന്നെ ആണെന്നാണ് കോണ്ഗ്രസ് നയമെന്നും മുരളീധരന്‍ മലപ്പുറത്ത് വ്യക്തമാക്കി.

വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ മുന്‍ ഗവര്‍ണ്ണര്‍മാര്‍ക്ക് അപമാനമാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഉള്ളി സുരയേക്കാള്‍ വലിയ ആവേശത്തിലാണ് പത്ര സമ്മേളനം നടത്തി സംഘ പരിവാര്‍ തീവ്രവാദികളായ സവര്‍ക്കറെയും ഗോള്‍വാക്കറെയും ഗവര്‍ണര്‍ ന്യായീകരിക്കുന്നതെന്നും റിജില്‍ പറഞ്ഞു.

റിജില്‍ പറഞ്ഞത്: ''കേരളത്തിലെ മുന്‍ഗവര്‍ണ്ണര്‍മാര്‍ക്ക് അപമാനമാണ് ഇയാള്‍. പദവിയുടെ വില അറിയാത്ത കൊഞ്ഞാണന്‍. ശമ്പളം RSS ന്റെ നഗ്പൂര്‍ ആസ്ഥാനത്ത് നിന്ന് കിട്ടുന്നത് എന്നാണ് വിചാരം. ഉള്ളി സുരയേക്കാള്‍ വലിയ ആവേശത്തിലാണ് പത്ര സമ്മേളനം നടത്തി സംഘ പരിവാര്‍ തീവ്രവാദികളായ സവര്‍ക്കറെയും ഗോള്‍വാക്കറെയും ന്യായീകരിക്കുന്നത്.സത്യത്തില്‍ ഇയാള്‍ ആണോ ഇപ്പോള്‍ BJP പ്രസിഡന്റ്. രാജ് ഭവന്റെ പേര് മാറ്റി RSS കാര്യാലയം എന്നാക്കണം.''

വ്യത്യസ്ത ചിന്തകള്‍ പഠിക്കണമെന്നായിരുന്നു വിഷയത്തില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ പ്രതികരണം. വൈവിധ്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. എല്ലാ ആശയങ്ങളും പഠിക്കണം. വ്യത്യസ്ത ചിന്തകള്‍ പഠിക്കണം. ഇവ മനസിലാക്കിക്കൊണ്ട് തന്നെയാണ് മുന്നോട്ട് പോവേണ്ടത്. പുരോഗമന ആശയങ്ങളാണ് എന്നും ലോകത്തെ മുന്നോട്ട് നയിച്ചിട്ടുള്ളത്. ശരിയുടെയും തെറ്റിന്റെയും വ്യത്യസ്ത തലങ്ങളുണ്ട്. എല്ലാം മനസിലാക്കാന്‍ ശ്രമിക്കണം. ഇത് ഇന്ത്യയാണ്, വൈവിധ്യങ്ങളുടെ കേന്ദ്രമാണ് രാജ്യം. വിദ്യാര്‍ത്ഥികള്‍ ആശയങ്ങള്‍ പഠിച്ച ശേഷം സംവാദത്തില്‍ ഏര്‍പ്പെടട്ടെ എന്നുമാണ് ഗവര്‍ണര്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.

Next Story