Top

യോഗി നല്‍കിയ മന്ത്രിസ്ഥാനം, 'ബിജെപിയോട് അങ്ങേയറ്റം നന്ദി'; കോണ്‍ഗ്രസ് വിട്ട രാഹുലിന്റെ ഉറ്റമിത്രം പറയുന്നു

ജിതിന്‍ പ്രസാദക്ക് മാത്രമാണ് ക്യാബിനറ്റ് പദവി ലഭിച്ചിരിക്കുന്നത്.

27 Sep 2021 11:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോഗി നല്‍കിയ മന്ത്രിസ്ഥാനം, ബിജെപിയോട് അങ്ങേയറ്റം നന്ദി; കോണ്‍ഗ്രസ് വിട്ട രാഹുലിന്റെ ഉറ്റമിത്രം പറയുന്നു
X

സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ അല്ല പുതിയ ചുമതലയെന്ന് യുപിയില്‍ പുതുതായി മന്ത്രിസ്ഥാനം ലഭിച്ച ജിതിന്‍ പ്രസാദ. കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഏഴുപുതിയ മന്ത്രിമാരെകൂടി ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ വെറും നാലുമാസം ശേഷിക്കെയാണ് യോഗി മന്ത്രിസഭ വിപുലീകരിക്കുന്നത്. പുതിയതായി ചുമതലയേറ്റ മന്ത്രിമാരില്‍ ജിതിന്‍ പ്രസാദക്ക് മാത്രമാണ് ക്യാബിനറ്റ് പദവി ലഭിച്ചിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ ഉറ്റമിത്രവുമായിരുന്ന ജിതിന്‍ പ്രസാദ മാസങ്ങള്‍ക്കു മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിച്ചേര്‍ന്നത്. വേണ്ട വിധത്തില്‍ പരിഗണന യുപിയില്‍ മന്ത്രിയായി ചുമതല നല്കിയതിലൂടെ ലഭിച്ചിട്ടില്ലേയെന്ന ചോദ്യത്തിനാണ് സ്ഥാനക്കയറ്റമോ തരംതാഴ്ത്തലോ അല്ല ജനങ്ങളെ സേവിക്കലാണ് പ്രധാനമെന്ന് ജിതിന്‍ പ്രസാദ വ്യക്തമാക്കിയത്.

തനിക്ക് ലഭിക്കുന്ന പുതിയ ഉത്തരവാദിത്വങ്ങളില്‍ സംതൃപ്തനാണെന്നും ബിജെപി നേതൃത്വത്തോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും പ്രസാദ വിശദീകരിച്ചു. പ്രധാനമന്ത്രി മോദി, യോഗി ആദിത്യനാഥ്, അമിത്ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരോട് പ്രത്യേകിച്ചും നന്ദി രേഖപ്പെടുത്തുന്നതായും പ്രസാദ അറിയിച്ചു. അല്്്പസമയമാണ് മുന്നിലുള്ളതെങ്കിലും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വെറും നാലുമാസം മാത്രമാണ് മന്ത്രിയായി തുടരാന്‍ സാധിക്കുകയെന്ന വസ്തുതയെ പ്രതിരോധിച്ച് പ്രസാദ ചൂണ്ടിക്കാണിച്ചു.

യുപി തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ വിഭാഗത്തിന്റെ വോട്ടുബാങ്കായി പ്രവര്‍ത്തിക്കാന്‍ ജിതിന്‍ പ്രസാദക്കാവുമെന്ന് ബിജെപി കണക്കുക്കൂട്ടുന്നു. നേരത്തെ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനായി പ്രവര്‍ത്തിച്ച പ്രസാദ യുപി കോണ്‍ഗ്രസിന്റെ ബ്രാഹ്മണ മുഖമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസാദ ബിജെപിയില്‍ ചേരുന്നത്.

Next Story