Top

'ജൂനിയര്‍ താലിബാനിസം'; ഐഎസിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയെന്ന് അബ്ദുള്ളക്കുട്ടി

കേരളത്തിലെ ആദ്യ താലിബാന്‍ നേതാവാണ് വാരിയംകുന്നനെന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ പരാമർശം

23 Aug 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജൂനിയര്‍ താലിബാനിസം; ഐഎസിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയെന്ന് അബ്ദുള്ളക്കുട്ടി
X

ജമാഅത്തെ ഇസ്ലാമി കേരളത്തിലെ താലിബാന്റെ വക്താക്കളെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ജൂനിയര്‍ താലിബാനിസമാണ് അവർ കേരളത്തില്‍ നടപ്പിലാക്കുന്നത്. ഐഎസ് ബന്ധമാരോപിച്ച് കണ്ണൂരില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവതികളെ റിക്രൂട്ട് ചെയ്തതതടക്കം ജമാഅത്തെ ഇസ്ലാമിയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

വാരിയംകുന്നന്‍ താലിബാന്‍ നേതാവാണെന്ന പരാമര്‍ശം അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു. നേരത്തെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് എപി അബ്ദുള്ളക്കുട്ടി പരാമര്‍ശിച്ചിരുന്നു. അന്ന് ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു പരാമർശമെങ്കില്‍ ഇന്ന് കേരളത്തിലെ ആദ്യ താലിബാന്‍ നേതാവാണ് വാരിയംകുന്നനെന്നായിരുന്നു പറഞ്ഞത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന സമാനമാണെന്ന് സ്പീക്കര്‍ എംബി രാജേഷിന്‌റെ പരാമർശത്തെയും അബ്ദുള്ളകുട്ടി വിമർശിച്ചു. സ്പീക്കറുടെ താരതമ്യം ഭഗത് സിംഗിനെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു പ്രതികരണം. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഐഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.


Next Story