Top

1934 ലെ ഭരണഘടന അം​ഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാവാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

9 Oct 2021 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

1934 ലെ ഭരണഘടന അം​ഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
X

1934 ലെ ഭരണഘടന അനുസരിച്ച് യാക്കോബായ- ഓർത്തഡോക്സ് സഭകൾ ഒരു സഭയായി മുന്നോട്ട് പേവണമെന്ന ആവശ്യം അം​ഗീകരിക്കാനാവില്ലെന്ന് യാക്കാബായ സഭ. കോടതിവിധികൾക്ക് യാക്കോബായ സഭ ഒരിക്കലും എതിരല്ല. എന്നാൽ യാക്കോബായ വിഭാ​ഗം സഭയായി നിലനിൽക്കും. ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാവാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ തയ്യാറായിട്ടില്ലെന്നും മെത്രാപ്പൊലിത്തൻ ട്രസ്റ്റി ജോസഫ് മാർ ​ഗ്രി​ഗറിയോസ് അറിയിച്ചു. മാനേജിം​ഗ് കമ്മിറ്റി യോ​ഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാക്കാേബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല. എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽപ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ കാമചന്ദ്രന്റെ ബെഞ്ചില്‌ കാര്യങ്ങൾ ബോധിപ്പിക്കും. സർക്കാരുമായോ ഏത് ഏജൻസികളുമായോ ചർച്ചയ്ക്ക് തയ്യാറാണ്. നൂറ് വർഷം പഴക്കമുള്ള കേസാണെന്നും യാഥാർത്ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണ് തുറക്കണമെന്നും യാക്കോബായ സഭ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൽ ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണമുണ്ടായത്. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനി രണ്ടു വിഭാ​ഗമില്ല. ഒരൊറ്റ സഭയേ ഉള്ളൂ. 1943 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പള്ളികൾ ഭരിക്കപ്പെടേണ്ടതെന്നും കോടതി നീരീക്ഷിച്ചു. ഇതുപ്രകാരം പള്ളിയിൽ പ്രവേശിക്കുന്നവരെ തടയാനാവില്ലെന്നും വിഷയത്തിൽ യാക്കോബയുടെ നിലപാടറിയിക്കാനും കോടതി പറഞ്ഞിരുന്നു.

Next Story