Top

അഞ്ചു തവണ മാറ്റിയ മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിഷയങ്ങള്‍ ചർച്ചയാകും

നിയ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷമുള്ള മു​സ്​​ലിം ലീ​ഗിന്റെ ആദ്യപ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗമാണ് ഇന്ന് മലപ്പുറത്ത് ചേരുന്നത്.

2 Oct 2021 2:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ചു തവണ മാറ്റിയ മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിഷയങ്ങള്‍ ചർച്ചയാകും
X

നേ​ര​ത്തെ അ​ഞ്ചു ത​വ​ണ​ മാ​റ്റി​വെച്ച മുസ്ലീംലീഗിന്റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന്. നിയ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷമുള്ള മു​സ്​​ലിംലീ​ഗിന്റെ ആദ്യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗമാണ് ഇന്ന് മലപ്പുറത്ത് ചേരുന്നത്. ചന്ദ്രിക കള്ളപ്പണമിടപാട്, ഹരിത വിവാദം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയിൽ ഇല്ലെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളും ചർച്ചയാകും.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് മാസത്തിനു ശേഷമാണ് ശേഷമാണ് പ്രവർത്തകസമിതി ചേരുന്നത്. പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള​ട​ക്കം 150ഓ​ളം പേ​ർ യോ​ഗത്തിൽ പ​ങ്കെ​ടു​ക്കും. സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ​വും പാ​ർ​ട്ടി​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളു​മ​ട​ക്കം പത്തം​ഗ ഉ​പ​സ​മി​തി​യു​ടെ പ്രവർത്തന നയരേഖ നിർദേശങ്ങളിലാകും പ്രധാന ച​ർ​ച്ച. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ന​ൽ​കി​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടു​ക​ളും ച​ർ​ച്ച​യാകും.

ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് മുന്‍ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ ഇന്നത്തെ യോഗത്തിന് അധ്യക്ഷത വഹിക്കും. മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, ചന്ദ്രിക ദിനപത്രത്തിനെതിരായ അന്വേഷണം, തളിപ്പറമ്പിൽ മുസ്ലിം ലീഗ് സമാന്തര കമ്മറ്റി രൂപീകരിച്ച സാഹചര്യം ഉൾപ്പെടെ ലീഗ് രാഷ്ട്രീയത്തിൽ ഉയർന്ന സമകാലിക രാഷ്ടീയ വിവാദങ്ങളും യോഗത്തിൻ്റെ മുഖ്യ അജണ്ടയിൽ ഇല്ലെങ്കിലും ചർച്ച ആയേക്കും.

Next Story