Top

മോന്‍സണിനെതിരെ അന്വേഷണം; 'ആദ്യം നിര്‍ദേശിച്ചത് മനോജ് എബ്രഹാം, ബെഹ്‌റ ഗൗരവമായി കണ്ടില്ല'

ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്‌നാഥ് ബെഹ്‌റ ഒതുക്കി

28 Sep 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സണിനെതിരെ അന്വേഷണം; ആദ്യം നിര്‍ദേശിച്ചത് മനോജ് എബ്രഹാം, ബെഹ്‌റ ഗൗരവമായി കണ്ടില്ല
X

മോന്‍സണ്‍ മാവുങ്കലിന് എതിരെ അന്വേഷണം വേണമെന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഗൗരവമായി കണ്ടില്ല. മോന്‍സണിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം എതിര്‍ത്ത ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്‌നാഥ് ബെഹ്‌റ ഒതുക്കി.

2019ല്‍ കൊച്ചിയില്‍ നടന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബെഹ്‌റ മനോജ് എബ്രഹാമിനെയും കൂട്ടി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ മോന്‍സണിന്റെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മനോജ് എബ്രഹാം മോന്‍സണ്‍ന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അന്വേഷണം അനിവാര്യമാണെന്ന് ബെഹ്‌റയെ അറിയിച്ചുവെന്നാണ് വിവരം.

കൂടാതെ ഇന്റലിജന്‍സ് സംവിധാനം വഴി മനോജ് എബ്രഹാം ശേഖരിച്ചിരുന്ന വിവരങ്ങളും കൈമാറി. ക്രിമിനല്‍ പരാതി ഇല്ലാത്തതിനാല്‍ മോന്‍സണിന് എതിരെ പോലീസ് അന്വേഷണം സാധിക്കില്ലെന്ന് മനസിലാക്കിയ മനോജ് എബ്രഹാം അനധികൃത പണ ഇടപാട് നടക്കുന്നതായി ഇഡിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ബെഹ്‌റയോട് ആവശ്യപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

പിന്നീട് പരാതിക്കാര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയ ശേഷം നടന്ന അന്വേഷണത്തിലും മനോജ് എബ്രഹാമാണ് ചുക്കാന്‍ പിടിച്ചതെന്നാണ് വിവരം. മോന്‍സണ്‍ മാവുങ്കലിന് എതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ലോക്കല്‍ പോലീസിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ഐജി ലക്ഷമണയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് മനോജ് എബ്രഹാം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഡിജിപിയായിരുന്ന ബെഹ്‌റ ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയെടുക്കുന്നതിനെ എതിര്‍ത്തെന്നാണ് വിവരം. മുന്‍ ഡിജിപിയും, ഐജിയും എഐജി യും എസിപിമാരും ആരോപണ വിധേയരായ കേസ് ആയതിനാല്‍ സേനയ്ക്ക് ഉളില്‍ തന്നെ പരിശോധന നടത്താന്‍ ഇപ്പോഴത്തെ പോലീസ് മേധാവി രഹസ്യ നിര്‍ദേശം നല്‍കിയെന്ന് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Next Story

Popular Stories