Top

'ഒരു നക്ഷത്രം കണക്കെ ഉയര്‍ന്നുവരും'; ബഹിരാകാശനിലയം ഇന്ന് കേരളത്തില്‍ ദൃശ്യമാകും

12 Sep 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു നക്ഷത്രം കണക്കെ ഉയര്‍ന്നുവരും; ബഹിരാകാശനിലയം ഇന്ന് കേരളത്തില്‍ ദൃശ്യമാകും
X

അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് കേരളത്തില്‍ ദൃശ്യമാവും. ആകാശത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തു നിന്ന് ഒരു നക്ഷത്രം കണക്കെ ബഹിരാകാശനിലയം മലയാളികള്‍ക്ക് മുന്നിലേക്ക് ഉദിച്ച് വരും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഞായറാഴ്ച കേരളത്തിലുള്ളവര്‍ക്ക് നിലയം വ്യക്തമായി കാണാന്‍ കഴിയുമെന്ന് വാന നിരീക്ഷകര്‍ പറയുന്നു.

ഞായാറാഴ്ച രാത്രി 7.26 നും 7.31 നും ഇടയില്‍ അഞ്ച് മിനിറ്റോളമായിരിക്കും ബഹിരാകാശനിലയം ദൃശ്യമാവുക. പിന്നാലെ വടക്കു കിഴക്കന്‍ ചക്രവാളത്തിനരികില്‍ നിലയം അപ്രത്യക്ഷമാകും. യുഎസ് , റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍ എന്നി രാജ്യങ്ങളും യൂറോപ്യന്‍ സേപസ് ഏജന്‍സിയിലെ 11 രാജ്യങ്ങളുമടങ്ങുന്ന 16 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൂമിയില്‍ നിന്നും 330 മുതല്‍ 435 കിലോമീറ്റുറുകള്‍ക്കിടയിലുള്ള ഭ്രമണപഥത്തിലാണ് ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.

മണിക്കൂറില്‍ 26,600 കിലോമീറ്റര്‍ വേഗത്തില്‍ ഒരു ദിവസം പതിനഞ്ചര തവണ ബഹിരാകാശ നിലയം ഭൂമിയെ വലം വയ്ക്കുന്നുണ്ട്. ഭൂമിെയ ചുറ്റുന്നു. 92.69 മിനിറ്റാണ് ഒരുതവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റാന്‍ എടുക്കുന്ന സമയം. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പം കണക്കാക്കുന്ന ബഹിരകാശ നിലയത്തിന് 32,333 ക്യുബിക് അടി വ്യാപ്തിയും. 420 ടണ്‍ ഭാരവുമുണ്ട്.

നിശ്ചിത ഇടവേളകളില്‍ നിലയത്തില്‍ താമസിച്ച് പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘടിപ്പിക്കുന്നതിന് പര്യവേഷകര്‍ക്ക് സൗകര്യമൊരുക്കുന്നതാണ് നിലയത്തിന്റെ ലക്ഷ്യം. 19 രാജ്യങ്ങളില്‍നിന്നുള്ള 240 സഞ്ചാരികള്‍ ഇതുവരെ നിലയത്തിലെത്തിയിട്ടുണ്ട്.

Next Story