Top

സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍: കേരളം നേരിടുക വന്‍ നികുതി നഷ്ടം

സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കുമ്പോള്‍, സംസ്ഥാനത്തിനുണ്ടാകാന്‍ പോകുന്നത് വന്‍ നികുതി നഷ്ടം

29 Aug 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍: കേരളം നേരിടുക വന്‍ നികുതി നഷ്ടം
X

സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കുമ്പോള്‍, സംസ്ഥാനത്തിനുണ്ടാകാന്‍ പോകുന്നത് വന്‍ നികുതി നഷ്ടം. വാഹന വിലയുടെ 21 ശതമാനം വരെ നികുതി ചുമത്തുന്നിടത്ത്, പുതിയ സംവിധാനത്തില്‍ 12 ശതമാനം വരെയാണ് നികുതി ഈടാക്കുക. അതേസമയം, നികുതി കുറയുന്നത് വാഹന ഉടമകള്‍ക്ക് നേട്ടമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങില്‍ ഒന്നാണ് കേരളം. വാഹന വിലയ്ക്കനുസരിച്ച് 21 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. എന്നാല്‍ സംസ്ഥാനാനന്തര വാഹന രജിസ്‌ട്രേഷനായ ബി.എച്ച് സീരീസ് നടപ്പാക്കുമ്പോള്‍ നികുതി ഗണ്യമായി കുറയും. 8 മുതല്‍ 12 ശതമാനം വരെയാണ് നികുതി ഈടാക്കുക. സംസ്ഥാനത്തിന് നഷ്ടമാണെങ്കിലും, വാഹന ഉടമകള്‍ക്ക് നേട്ടമാണ് ഉണ്ടാകുക. മാത്രമല്ല, നേരത്തെ 15 വര്‍ഷത്തേയ്ക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കണമായിരുന്നു.
ബി.എച്ച് രജിസ്‌ട്രേഷനില്‍ രണ്ടു വര്‍ഷ തവണകളായി നികുതി അടയ്ക്കാം. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഏറെ ആശ്വാസമാണ് പുതിയ സംവിധാനം. സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം. എന്നാല്‍, വിവിധ സംസ്ഥാനങ്ങളിലെ നികുതി വ്യത്യാസം കാരണം വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ട പരിഹാരത്തിനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.
Next Story