Top

ജയ്ഹിന്ദ്, വീക്ഷണം, സ്ഥാപനങ്ങളുടെ ബാധ്യത 35 കോടിയിലധികം; ഓഡിറ്റിന് നിര്‍ദേശം നല്‍കി കെപിസിസി

കരുണാകരന്‍ ഫൗണ്ടേഷന്‍ ഒഴികെയുള്ള മൂന്ന് സ്ഥാപനങ്ങളിലായി 35 കോടി രൂപയുടെ ബാധ്യത ഉണ്ട്.

1 Oct 2021 5:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയ്ഹിന്ദ്, വീക്ഷണം, സ്ഥാപനങ്ങളുടെ ബാധ്യത 35 കോടിയിലധികം; ഓഡിറ്റിന് നിര്‍ദേശം നല്‍കി കെപിസിസി
X

കെപിസിസിയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഓഡിറ്റിങ് നടത്താന്‍ നിര്‍ദേശം. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ കണക്കുകളും പരിശോധിക്കാനാണ് നിര്‍ദേശം.പാര്‍ട്ടി ചാനല്‍, പത്രം, ആര്‍.ജി.ഐ.എസ് എന്നീ സ്ഥാപനങ്ങളിലെ കണക്കുകളാണ് പരിശോധിക്കുക. കരുണാകരന്‍ ഫൗണ്ടേഷന്‍ ഒഴികെയുള്ള മൂന്ന് സ്ഥാപനങ്ങളിലായി 35 കോടി രൂപയുടെ ബാധ്യത ഉണ്ട്. സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഓഡിറ്റിങ്ങ്.

അതിനിടെ ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പദവികളില്‍ നിന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ തലപ്പത്ത് നിന്നും രാജിവെച്ചു. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കാം. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തില്‍ രാജി കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

Next Story