Top

'വളര്‍ച്ചക്ക് തടസമായാല്‍ രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടക്കും'; തെലങ്കാന മന്ത്രിയുടെ പ്രഖ്യാപനം ഓര്‍മ്മിപ്പിച്ച് പി രാജീവ്

തൊട്ടടുത്ത കര്‍ണ്ണാടകയില്‍ ബാംഗ്ലൂരില്‍ 60 കിലോമീറ്റര്‍ ദൂരെയുള്ള ഐഫോണ്‍കമ്പനി അടിച്ച് തകര്‍ത്ത് 460 കോടി രൂപയുടെ നഷ്ടമാണ് അവിടെയുണ്ടാക്കിയത്.

5 Oct 2021 5:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വളര്‍ച്ചക്ക് തടസമായാല്‍ രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടക്കും; തെലങ്കാന മന്ത്രിയുടെ പ്രഖ്യാപനം ഓര്‍മ്മിപ്പിച്ച് പി രാജീവ്
X

കേരളത്തിലെ വ്യവസായ അന്തരീക്ഷ മികച്ചതാണെന്ന് വ്യവസായ മന്ത്രി പി രാജീവ്.നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പിവി ശ്രീനിജന്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിശദീകരണം. വ്യവസായ മേഖയില്‍ ഇന്ത്യയില്‍ മികച്ച നിക്ഷേപാന്തരീക്ഷത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളമെന്നും പി രാജീവ് ചൂണ്ടികാട്ടി. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ നാടിനെതിരായ വികാരം ഉണര്‍ത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യവസായ അന്തരീക്ഷം മോശമാണെന്ന തരത്തില്‍ ചില ദൃശ്യമാധ്യമങ്ങളുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും സഹായത്തോടെ വ്യാജ പ്രചാരണം നടത്തുന്ന ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ നീക്കത്തെ മറികടക്കാന്‍ വ്യവസായ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നായിരുന്നു ശ്രീനിജന്‍ എംഎല്‍എയുടെ ചോദ്യം. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കിറ്റെക്‌സിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു എംഎല്‍എയുടെ ചോദ്യം ഉന്നയിച്ചത്.

തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചില സംഭവങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പി രാജിവിന്റെ മറുപടി.

പി രാജിവിന്റെ മറുപടി-

കേരളത്തിലെ വ്യവസായ അന്തരീക്ഷ പൊതുവേ നല്ലരീതിയിലാണ് പോകുന്നത്. ലോകബാങ്കിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മികച്ച നിക്ഷേപാന്തരീക്ഷത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ നാടിനെതിരായ വികാരം ഉണര്‍ത്താന്‍ ചില ശക്തികള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഒരു നിയമ സംവിധാനമുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ വാറങ്കല്‍ ജില്ലയില്‍ ഒരു സംഭവം നടക്കുകയുണ്ടായി. അവിടെ താപ്പര്‍ ഗ്രൂപ്പിന്റെ കമ്പനിയാണ് എപി റയോണ്‍സ്. അവിടെ തൊഴില്‍ നിയമം ലംഘിക്കുന്നുവെന്ന ആക്ഷേപം ഉയരുകയുണ്ടായി. എന്നാല്‍ അവിടെ പരിശോധനയുണ്ടായത് അവിടുത്തെ അസിസ്റ്റന്റ് ജനറല്‍ മാനേജന്‍ വെടിവെച്ചുകൊല്ലുകയുണ്ടായപ്പോഴാണ്. അതാണ് അവിടുത്തെ അനുഭവം.

അവിടുത്തെ ടെക്‌സ്റ്റെല്‍പാര്‍ക്ക് 2017 ല്‍ തുടങ്ങിയതാണെങ്കിലും നിക്ഷേപം ആരംഭിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നതോടെ നമ്മുടെ വളര്‍ച്ചക്കെതിരെ ആരെങ്കിലും പ്രഖ്യാപനം നടത്തിയാല്‍ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലില്‍ അടക്കുമെന്ന് അവിടുത്തെ തെലങ്കാനയിലെ മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.

തൊട്ടടുത്ത കര്‍ണ്ണാടകയില്‍ ബാംഗ്ലൂരില്‍ 60 കിലോമീറ്റര്‍ ദൂരെയുള്ള ഐഫോണ്‍കമ്പനി അടിച്ച് തകര്‍ത്ത് 460 കോടി രൂപയുടെ നഷ്ടമാണ് അവിടെയുണ്ടാക്കിയത്.

മറ്റൊരു സംസ്ഥാനത്ത് വേദാന്ത ഗ്രൂപ്പിന്റെ കമ്പനിയില്‍ നടന്ന സമരം വെടിവെച്ചുകൊന്നത് 11 പേരെയാണെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ കേരളത്തില്‍ അങ്ങനെയൊന്നും ഇല്ല. നിയമവ്യവസ്ഥയില്‍ അധിഷ്ടിതമായി വ്യവസായം തുടങ്ങാനുള്ള സൗകര്യം കേരളത്തില്‍ ഉണ്ട്.' പി രാജീവ് പറഞ്ഞു.'വളര്‍ച്ചക്ക് തടസമായാല്‍ രാജ്യദ്രോഹം ചുമത്തി ജയിലില്‍ അടക്കും'; തെലങ്കാന മന്ത്രിയുടെ പ്രഖ്യാപനം ഓര്‍മ്മിപ്പിച്ച് പി രാജീവ്

Next Story