Top

'കുറ്റപത്രം വിശ്വാസയോഗ്യമല്ല'; ബാലഭാസ്‌ക്കറിന്റെ ഓര്‍മകള്‍ക്ക് മൂന്ന് വര്‍ഷം; നിയമപോരാട്ടം അവസാനിപ്പിക്കാതെ കുടുംബം

മകന്‍ മരിച്ചതോടെ എല്ലാം നഷ്ടമായെന്നും മരിച്ചു ജീവിക്കുകയാണെന്നും പിതാവ് ഉണ്ണി പറഞ്ഞു.

2 Oct 2021 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറ്റപത്രം വിശ്വാസയോഗ്യമല്ല; ബാലഭാസ്‌ക്കറിന്റെ ഓര്‍മകള്‍ക്ക് മൂന്ന് വര്‍ഷം; നിയമപോരാട്ടം അവസാനിപ്പിക്കാതെ കുടുംബം
X

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിശ്വാസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ബാലഭാസ്‌ക്കറിന്റെ പിതാവ് കെ.സി ഉണ്ണിയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം വിശ്വാസയോഗമല്ലെന്ന് പറഞ്ഞ് പുനരന്വേഷണം ആവശ്യപ്പെട്ടത്.

അപകടത്തെക്കുറിച്ച് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടര്‍ന്ന് സിബിഐയും അന്വേഷിച്ചിട്ടും ദുരൂഹത മറനീക്കിയില്ലെന്ന് കുടുംബം പറയുന്നു. ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരായ വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി എന്നിവര്‍ സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായതോടെയാണ് കുടുംബം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചത്. ഒടുവില്‍ സിബിഐ അന്വേഷിച്ചെങ്കിലും അപകട മരണത്തിനപ്പുറം മറ്റെന്തെങ്കിലും സംശയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

2018ല്‍ തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാല ഭാസ്‌ക്കറും മകള്‍ തേജസ്വി ബാലയും മരിച്ചത്. 'അപകടത്തില്‍ സാരമായി പരിക്കേറ്റെ ഭാര്യ ലക്ഷ്മി വേദന കടിച്ചമര്‍ത്തിയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്നും, മകന്‍ മരിച്ചതോടെ എല്ലാം നഷ്ടമായെന്നും മരിച്ചു ജീവിക്കുകയാണെന്നും പിതാവ് ഉണ്ണി പറഞ്ഞു.' മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയ ബാലഭാസ്‌ക്കര്‍ മൂന്ന് പതിറ്റാണ്ടിനിടയില്‍ വയലിനില്‍ തീര്‍ത്ത നാദവിസ്മയങ്ങള്‍ കാലം എത്ര പിന്നിട്ടാലും മലയാളി മറക്കില്ലെന്നത് ഉറപ്പാണ്.

Next Story

Popular Stories