Top

'ഭിന്നശേഷി പരിമിതിയല്ല'; പാരാലിംപിക്‌സിലെ ഇന്ത്യന്‍ മുന്നേറ്റം ഭിന്നശേഷിസമൂഹത്തിന് പുത്തന്‍ ഊർജമെന്ന് ആര്‍ ബിന്ദു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് രാജ്യത്തെ ഭിന്നശേഷി സമൂഹത്തെ പ്രതിനിധാനം ചെയ്ത നമ്മുടെ ടീം നേടിയിരിക്കുന്നത്.

6 Sep 2021 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭിന്നശേഷി പരിമിതിയല്ല; പാരാലിംപിക്‌സിലെ ഇന്ത്യന്‍ മുന്നേറ്റം ഭിന്നശേഷിസമൂഹത്തിന് പുത്തന്‍ ഊർജമെന്ന് ആര്‍ ബിന്ദു
X

തിരുവനന്തപുരം: മഹാമാരിയുടെ ദുരിതകാലം ഏറ്റവും കൂടുതലായി ബാധിച്ച കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന് ആത്മവീര്യം പകര്‍ന്നു നല്‍കുന്നതാണ് ടോക്കിയോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഭിന്നശേഷി പരിമിതിയല്ല എന്നു വിളംബരം ചെയ്ത ഇന്ത്യന്‍ മുന്നേറ്റം കൊച്ചുകേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും ഊര്‍ജ്ജം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് രാജ്യത്തെ ഭിന്നശേഷി സമൂഹത്തെ പ്രതിനിധാനം ചെയ്ത നമ്മുടെ ടീം നേടിയിരിക്കുന്നത്. ഒമ്പത് ഇനങ്ങളിൽ മാറ്റുരയ്ക്കാൻ നാം അയച്ച 54 പേരിൽ 17 പേരും പതക്കവുമായാണ് മടങ്ങുന്നത്. മാറ്റുരക്കാനെത്തിയ 162 ലോകരാഷ്ട്രങ്ങളിൽ അഞ്ചു സ്വർണമടക്കം 19 പതക്കങ്ങളുമായി ഇരുപത്തിനാലാം സ്ഥാനം. യോയോഗി ദേശീയ സ്റ്റേഡിയത്തിലെ അവസാനദിനവും മെഡൽവേട്ട തുടർന്ന് രാജ്യത്തിന്റെ അഭിമാനതാരകങ്ങളായ ഇന്ത്യൻ ടീമിനും എല്ലാ മെഡൽ ജേതാക്കൾക്കും മന്ത്രി അഭിവാദനമര്‍പ്പിച്ചു.

Next Story

Popular Stories