Top

കാബുള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ത്യക്കാരെ തടഞ്ഞുവെച്ചു; ഭയപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

പ്രദേശിക മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.

21 Aug 2021 8:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാബുള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ത്യക്കാരെ തടഞ്ഞുവെച്ചു; ഭയപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
X

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നിരവധി പേരെ താലിബാന്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് പുറത്തുള്ള 150തോളം പേരെയാണ് താലിബാന്‍ തടഞ്ഞതെന്നും ഇതില്‍ അധികം പേരും ഇന്ത്യക്കാരാണെന്നുമാണ് റിപ്പോര്‍ട്ട് അഫ്ഗാനിലെ പ്രദേശിക മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ഇത് സ്വഭാവിക നടപടിയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

നേരത്തെ 280തോളം ഇന്ത്യക്കാര്‍ വാഹനത്തില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിലുള്‍പ്പെട്ടവരെയാണ് നിലവില്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130ജെ വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് താലിബാനികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട ചിലരെ ഉദ്ധരിച്ചുകൊണ്ട് പ്രദേശിക മാധ്യമങ്ങള്‍ ചില റിപ്പോര്‍ട്ടുകല്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനായി നാല് ബസുകളിലായി കാബൂള്‍ വിമാനത്താവളത്തിലെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ഇവര്‍ ബസില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഏകദേശം 280 തോളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും ഇവരില്‍ ഉള്‍പ്പെട്ടവരെയാണോ തടഞ്ഞുവെച്ചിരിക്കുന്നതെന്നുമാണ് സംശയിക്കപ്പെടുന്നത്.

Next Story