Top

'ഷാനിമോളെ തോല്‍പ്പിക്കാന്‍ രഹസ്യയോഗം, പിന്നില്‍ ഉന്നത നേതാവും ലിജുവും'; സസ്‌പെന്‍ഷന് പിന്നാലെ വെളിപ്പെടുത്തലുമായി ഇല്ലിക്കല്‍ കുഞ്ഞുമോന്‍

യുഡിഎഫ് സ്ഥാനാത്ഥിയായിരുന്നു ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്താനായി മണ്ഡലത്തില്‍ വന്‍തോതില്‍ പണം ഇറക്കിയിരുന്നു

20 Aug 2021 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാനിമോളെ തോല്‍പ്പിക്കാന്‍ രഹസ്യയോഗം, പിന്നില്‍ ഉന്നത നേതാവും ലിജുവും; സസ്‌പെന്‍ഷന് പിന്നാലെ വെളിപ്പെടുത്തലുമായി ഇല്ലിക്കല്‍ കുഞ്ഞുമോന്‍
X

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരിലെ സിറ്റിംഗ് എംഎല്‍എയായിരുന്ന ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്താന്‍ അസൂത്രിത നീക്കം നടന്നതായി ഇല്ലിക്കല്‍ കുഞ്ഞുമോന്‍. ഇതിനായി ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവും മുന്‍ ഡിസിസി പ്രസിഡന്റ് എം ലിജുവും രഹസ്യയോഗം ചേര്‍ന്നുവെന്ന് കുഞ്ഞുമോന്‍ ആരോപിച്ചു.

യുഡിഎഫ് സ്ഥാനാത്ഥിയായിരുന്നു ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്താനായി മണ്ഡലത്തില്‍ വന്‍തോതില്‍ പണം ഇറക്കിയിരുന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് തോല്‍വി രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരുടെ തലയില്‍വെച്ച് തടയൂരുകയായിരുന്നു എന്നും ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പറഞ്ഞു.
അമ്പലപ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. ആരോപണത്തില്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചായിരുന്നു കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്.
Next Story