Top

'ഡിസിസി പ്രസിഡന്റ് ആകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല' ചാണ്ടി ഉമ്മന്റെ മറുപടി

ചിലര്‍ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നു

30 Aug 2021 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി പ്രസിഡന്റ് ആകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല ചാണ്ടി ഉമ്മന്റെ മറുപടി
X

തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. താന്‍ ഡല്‍ഹിയില്‍ വന്നത് കോട്ടയത്തെ ഡിസിസി പ്രസിഡന്റ്ിനെ തീരുമാനിക്കാനാണെന്നത് വ്യാജ വാര്‍ത്തയാണെന്നും താന്‍ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു.

ചാണ്ടി ഉമ്മന്‍ പറഞ്ഞത്: ''കഴിഞ്ഞ കുറച്ചുനാളുകളായി ചിലര്‍ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് ആകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഡല്‍ഹിയില്‍ വന്നത് കോട്ടയത്തെ ഡിസിസി പ്രസിഡന്റ്ിനെ തീരുമാനിക്കാനാണെന്ന് പറഞ്ഞ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് തികച്ചും വ്യാജ വാര്‍ത്തയാണ്. ഞാന്‍ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ല. പറയാന്‍ ഉദേശിക്കുന്നുമില്ല. ആര്‍ക്കും പദവി വാങ്ങി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ഇങ്ങനെയൊരു വാര്‍ത്ത നല്‍കും മുന്‍പ് മാധ്യമങ്ങള്‍ എന്നോട് ചോദിക്കേണ്ട ബാധ്യതയുണ്ടായിരുന്നു.''

നേരത്തെ കോണ്‍ഗ്രസ് ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കിടെ ചാണ്ടി ഉമ്മന്റെ പേര് ഉയര്‍ന്നു വന്നിരുന്നു.

Next Story