Top

ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സജ്ജം

വീരഭദ്ര സിംഗിന്റെ മരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന ആര്‍ക്കി നിയമസഭാ സീറ്റില്‍ നിന്ന് സഞ്ജയ് അവസ്തി മത്സരിക്കും.

6 Oct 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സജ്ജം
X

മണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ എംപി പ്രഭിതാ സിംഗ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. എംപിയായിരുന്ന രാം സ്വരൂപ് ശര്‍മ്മയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് മണ്ഡി ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഭാ സിംഗിനെതിരെ 39, 769 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു പ്രതിഭാ സിംഗ് വിജയിച്ചത്.

2004 ലാണ് പ്രതിഭാ സിംഗ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. വീരഭദ്ര സിംഗിന്റെ മരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന ആര്‍ക്കി നിയമസഭാ സീറ്റില്‍ നിന്ന് സഞ്ജയ് അവസ്തി മത്സരിക്കും. മുന്‍ ഗതാഗത മന്ത്രി സുജന്‍ സിംഗ് പഥാനിയയുടെ മകന്‍ ഭവാനി സിംഗ് പത്താനിയ ഫത്തേപ്പൂരില്‍ നിന്ന് മത്സരിക്കും.

ഒക്ടോബര്‍ 30നാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി ഉപതെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് നേതാവ് കുല്‍ദീപ് സിംഗ് റാത്തോര്‍ പറഞ്ഞു.

Next Story