Top

'നേരിട്ടത് ക്രൂര പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി'; ചാമുണ്ഡിഹില്‍സ് കേസ് മലയാളികളിലേക്ക് എത്തിയത് ഇങ്ങനെ

ഹോസ്റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്ന് സഹപാഠികളും പൊലീസിനോട് പറഞ്ഞു

27 Aug 2021 3:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേരിട്ടത് ക്രൂര പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി; ചാമുണ്ഡിഹില്‍സ് കേസ് മലയാളികളിലേക്ക് എത്തിയത് ഇങ്ങനെ
X

ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗക്കേസ് മൈസൂരുവിലെ മലയാളി വിദ്യാര്‍ഥികളിലേക്ക് എത്തിയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍. മൈസൂരു സര്‍വ്വകലാശാലയിലെ മൂന്നു മലയാളി വിദ്യാര്‍ഥികളിലേക്കും ഒരു തമിഴ്‌നാട് സ്വദേശിയിലേക്കുമാണ് കേസ് അന്വേഷണം എത്തിച്ചേര്‍ന്നിരിക്കുന്നത്.

സംഭവദിവസം വൈകിട്ട് ആറര മുതല്‍ എട്ടര മുതല്‍ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇവര്‍ എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന് ശേഷം നാലു പേരുടെയും ഫോണ്‍ ഓഫാകുകയായിരുന്നു. സംഭവത്തിന് പിറ്റേ ദിവസം ഈ നാലു വിദ്യാര്‍ഥികളും കോളേജില്‍ എത്തിയിട്ടില്ലെന്നും കണ്ടെത്തി. ഹോസ്റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്ന് സഹപാഠികളും പൊലീസിനോട് പറഞ്ഞതോടെയാണ് നാല് പേരും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടത്.

ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഐജി അറിയിച്ചു.

Next Story