Top

'വിവാഹത്തിന് ജാമ്യമില്ല'; കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരു ഹരജികളും തള്ളി

വിവാഹം കഴിക്കുകയെന്നത് തങ്ങളുടെ മൗലികാവകാശമാണെന്ന് പ്രതിഭാഗം ചൂണ്ടികാട്ടി

2 Aug 2021 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹത്തിന് ജാമ്യമില്ല; കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരു ഹരജികളും തള്ളി
X

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരു ഹരജികളും തള്ളി സുപ്രീംകോടതി. കേസില്‍ പ്രതിയായ റോബിന്‍ വടക്കഞ്ചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജിയും വിവാഹം കഴിക്കാന്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് റോബിന്‍ വടക്കാഞ്ചേരി നല്‍കിയ ഹരജിയുമാണ് സുപ്രീംകോടതി തള്ളിയത്.


അമിത് ജോര്‍ജ്ജാണ് റോബിന്‍ വടക്കാഞ്ചേരിക്ക് വേണ്ടി ഹാജരായത്. വിവാഹം കഴിക്കുകയെന്നത് തങ്ങളുടെ മൗലികാവകാശമാണ്. അതിനുള്ള മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ഇരുവരുടേയും പ്രായം കോടതി തിരക്കി. റോബിന്‍ വടക്കാഞ്ചേരിക്ക് 49 വയസ്സും പെണ്‍കുട്ടിക്ക് 21 വയസുമാണ് പ്രായം. എന്നാല്‍ ജാമ്യാപേക്ഷയില്‍ വിവാഹത്തിനുള്ള മൗലികാവകാശം എന്ന് എങ്ങനെ രേഖപ്പെടുത്തുമെന്ന് ജഡ്ജി ചോദിച്ചു. ഈ കേസ് പൂര്‍ത്തിയായതാണെന്നും വിവാഹം എന്ന ആവശ്യം ഉണ്ടെങ്കില്‍ അതിന് ഹൈക്കോടതിയില്‍ പോകാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് യുവതിയായിരുന്നു. റോബിനെ വിവാഹം കഴിക്കാന്‍ അനുമതി തേടിയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്താന്‍ വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. യുവതിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടും റോബിനും സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.



Next Story

Popular Stories