Top

'ഹണി ട്രാപ്പ് നടത്താൻ ആവശ്യപ്പെട്ടത് പരാതിക്കാരനായ എസ്ഐ, ഉന്നത ഉദ്യോ​ഗസ്ഥരെ കെണിയിൽ വീഴ്ത്താൻ ആവശ്യപ്പെട്ടു'; ആരോപണവുമായി യുവതി

ഐപിഎസ് ഉദ്യോ​ഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു

10 Sep 2021 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹണി ട്രാപ്പ് നടത്താൻ ആവശ്യപ്പെട്ടത് പരാതിക്കാരനായ എസ്ഐ, ഉന്നത ഉദ്യോ​ഗസ്ഥരെ കെണിയിൽ വീഴ്ത്താൻ ആവശ്യപ്പെട്ടു; ആരോപണവുമായി യുവതി
X

ഹണിട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതി. പരാതിക്കാരനായ എസ്ഐയാണ് തന്നെ ഹണി ട്രാപ്പിന് നിർദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോ​ഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

"2019 ൽ സുമേഷ് ലാൽ എന്ന എസ്ഐക്കെതിരെ ‍ ഞാൻ പീഡന പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ സസ്പെൻഷനിലായി. പിന്നീട് തുടർന്നിങ്ങോട്ട് പല രീതിയിലും പലതും അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാൾ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താൻ നോക്കിയയാളാണ്. പല ഐപിഎസ് ഉദ്യോ​ഗസ്ഥൻമാരെയും ചാറ്റ് ചെയ്ത് കെണിയിൽപെടുത്തിയിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു," യുവതി പറഞ്ഞു.

തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങൾ ഞാൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയതെന്നും 2019 മുതൽ ഈ പ്രശ്നങ്ങൾ ഞാൻ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു.

കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെയായ ഹണി ട്രാപ്പ് കേസ് ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. കൊല്ലം റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് നടപടി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വീണ്ടും സജീവമായത്.

ഹണിട്രാപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറേക്കാലമായി പൊലീസുകാര്‍ക്കിടയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തട്ടിപ്പിനിരയായ ആരും പരാതി നല്‍കാന്‍ തയാറാവാതിരുന്നതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Popular Stories

    Next Story