Top

ഹണി ട്രാപ്പ് കേസ്; പരാതിക്കാരനായ എസ്ഐ മൊഴി നൽകി; പണം നൽകിയ രേഖകൾ ഹാജരാക്കിയില്ല

ആരോപണ വിധേയയായ യുവതി പരാതിക്കാരനായ എസ്ഐക്കെതിര ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്

16 Sep 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹണി ട്രാപ്പ് കേസ്; പരാതിക്കാരനായ  എസ്ഐ മൊഴി നൽകി; പണം നൽകിയ രേഖകൾ ഹാജരാക്കിയില്ല
X

ഹണി ട്രാപ്പ് കേസിൽ പരാതിക്കാരനായ എസ്ഐയുടെ മൊഴി രേഖപ്പെടുത്തി. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് മൊഴി നൽകിയത്. യുവതി തന്നെ ഭീഷണിപ്പടുത്തിയെന്നും ഭീഷണിപ്പെടുത്തുന്ന തുടർന്ന് ഒരു സുഹൃത്തിന്റെ സാന്നിധ്യത്തിൽ മൊഴി നൽകിയെന്നും എസ്ഐയുടെ മൊഴിയിൽ പറയുന്നു. അതേസമയം പണം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല. നേരത്തെ രണ്ടു തവണ മൊഴി നൽകാനാവശ്യപ്പെട്ടിട്ടും എസ്ഐ ഹാജരായിരുന്നില്ല.

കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്നാണ് കൊല്ലം റൂറൽ എസ്ഐ നൽകിയ പരാതി. കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഹണി ട്രാപ്പിൽ കുടുങ്ങി എന്ന സംശയത്തെത്തുടർന്നാണ് കേസ് പ്രത്യേക അന്വേഷണ സഘത്തിന് കൈമാറിയത്. എന്നാൽ ആരോപണ വിധേയയായ യുവതി പരാതിക്കാരനായ എസ്ഐക്കെതിര ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

എസ്ഐയാണ് ഹണി ട്രാപ്പിന് നിർദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോ​ഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. "2019 ൽ എസ്ഐക്കെതിരെ ‍ ഞാൻ പീഡന പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ സസ്പെൻഷനിലായി. പിന്നീട് തുടർന്നിങ്ങോട്ട് പല രീതിയിലും പലതും അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാൾ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താൻ നോക്കിയയാളാണ്. പല ഐപിഎസ് ഉദ്യോ​ഗസ്ഥൻമാരെയും ചാറ്റ് ചെയ്ത് കെണിയിൽപെടുത്തിയിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു," യുവതി പറഞ്ഞു. തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങൾ ഞാൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയതെന്നും 2019 മുതൽ ഈ പ്രശ്നങ്ങൾ ഞാൻ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു.

Popular Stories

    Next Story