Top

വാരിയം കുന്നന്‍ സ്മാരകം: തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു ഐക്യവേദി

സെപ്റ്റംബര്‍ 1 ന് മലപ്പുറം ജില്ല പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ജനകീയ ധര്‍ണ്ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു അറിയിച്ചു.

13 Aug 2021 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാരിയം കുന്നന്‍ സ്മാരകം: തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു ഐക്യവേദി
X

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മ്മിക്കാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി. സ്മാരകത്തിനെതിരെയും കേരള സര്‍ക്കാര്‍ മ്യൂസിയം നിര്‍മ്മിക്കുന്നതിനെതിരായും ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സെപ്റ്റംബര്‍ 1 ന് മലപ്പുറം ജില്ല പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ജനകീയ ധര്‍ണ്ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു അറിയിച്ചു. ഇതിനുപുറമെ സര്‍ക്കാര് നീക്കത്തില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 21 മുതല്‍ 26 വരെ സംസ്ഥാനത്തെ എല്ലാ എംഎല്‍എമാര്‍ക്കും ഹിന്ദു ഐക്യവേദി നിവേദനം നല്‍കും.
ഒപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന ആരോപണത്തില്‍ നിലവില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണകള്‍ നടത്താനും യോഗം തീരുമാനിച്ചു.
Next Story