Top

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് കേരളത്തില്‍ മാത്രം; യുവാക്കളുടെ ഈ മനോഭാവം മാറണമെന്ന് ഹൈക്കോടതി

'സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനു മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അനുമതിയുള്ളത്'

3 Aug 2021 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് കേരളത്തില്‍ മാത്രം; യുവാക്കളുടെ ഈ മനോഭാവം മാറണമെന്ന് ഹൈക്കോടതി
X

സര്‍ക്കാര്‍ ജോലി മാത്രമേ പറ്റൂ എന്ന നിലപാടാണ് കേരളത്തിലെ യുവാക്കള്‍ക്കെന്ന് ഹൈക്കോടതി. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നുള്ള മനോഭാവം കേരളത്തില്‍ മാത്രമേ ഉള്ളൂവെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു.സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനു മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അനുമതിയുള്ളത്. എംഎസ്എസി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം. പക്ഷെ അതിന് നമ്മള്‍ തയ്യാറാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. പിഎസ്‌സിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

എല്‍ജിഎസ് റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടാനുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ് സി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കൊവിഡ് പരിഗണിച്ച് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നു. വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാവുമെന്നും ഹര്‍ജിയില്‍ പറയുന്നു. നാളെ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടനായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്.

Next Story